HIGHLIGHTS : Actress Sheetal has sent a legal notice to Manju Warrier
മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഫൂട്ടേജ് സിനിമയില്‍ അഭിനയിച്ച നടി ശീതള്‍ തമ്പി.
ഫുട്ടേജ് സിനിമയില്‍ അഭിനയിച്ച നടിയായ ശീതള്‍ തമ്പിയാണ് സിനിമയുടെ നിര്‍മാതാവായ മഞ്ജുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും അപകടകരമായ രംഗം അഭിനയിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ശീതളിന് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് അസി. ഡയറക്ടര്‍ കൂടിയായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പരിക്കേറ്റ ശീതളിന് കാര്യായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.