ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യൂട്യൂബ് ചാനല്‍ ഒറ്റദിവസം കൊണ്ടുതന്നെ 12 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി. നിലവില്‍ 29.5 മില്യണ്‍ സ്ബസ്‌ക്രൈബാണ് ചാനലിന് രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്.ഫുട്‌ബോള്‍ ആരാധകരുടെ ഏറെനാളായുള്ള കാത്തിരിപ്പാണ് ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനല്‍ ആരംഭിച്ചതോടെ സഫലമായിരിക്കുന്നത്. താരം തന്നെയാണ് ചാനല്‍ തുടങ്ങിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. UR.Cristiano എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലില്‍ ഇതുവരെ 19 വീഡിയോകള്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു.ബുധനാഴാച വൈകീട്ടാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്.
ആദ്യവീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞ് നാല്‍പ്പത് മിനിറ്റിനുള്ളില്‍ തന്നെ മൂന്ന് ലക്ഷം പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകഴിഞ്ഞത്.പിന്നീട് സെക്കന്റുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.
ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താരത്തിന്റെ ചാനല്‍ ഗോള്‍ഡണ്‍ പ്ലേബട്ടണ്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഗോള്‍ഡണ്‍ പ്ലേബട്ടണ്‍ കുടുംബത്തോടൊപ്പം തുറക്കുന്നതും അതിന്റെ ആഘോഷവുമെല്ലാം ചാനലില്‍ അപ് ലോഡ് ചെയ്തുകഴിഞ്ഞിട്ടുണ്ട്.
വരും ദിവസങ്ങളിലും താരത്തിന്റെ ചാനലിലൂടെ പുതിയ വീഡിയോകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.



