ദില്ലി: ദില്ലിയിലെ പ്രശസ്തമായ ഹോട്ടലില്‍ വെച്ച് ചലച്ചിത്രനടിയെ സംഗീതസംവിധായകന്‍ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമകൂടിയായ ഇരുപത്തിയേഴുകാരിയായ നടി തന്റെ ജോലിസംബന്ധമായ ആവശ്യത്തിനായാണ് ഡല്‍ഹിയിലെത്തിയത്.
മുംബൈ സ്വദേശിനിയായ നടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഹോട്ടലില്‍ വെച്ച് നടി രാത്രി 11 മണിയോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോടാണ് നടി തന്നെ സംഗീതസംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതായും അപമര്യാദയായി പെരുമാറിയതായും പരാതിപ്പെട്ടത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




