ടി പിയെ കുലംകുത്തിയെന്ന് വിളിച്ചിട്ടില്ല; പിണറായി വിജയന്‍

PINARAYI_VIJAYAN2LLതിരു: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കുലം കുത്തിയെന്ന് വിളിച്ചിട്ടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിക്കെതിരെ നിലകൊണ്ട ഒരു വിഭാഗത്തെയാണ് കുലംകുത്തികള്‍ എന്ന് വിളിച്ചത്. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്ദന്‍ ശിക്ഷിക്കപെടേണ്ട ആളല്ലെന്നും അതുകൊണ്ട് തന്നെ കുഞ്ഞനന്ദന്‍ തനിക്ക് വേണ്ടപ്പെട്ട ആളാണെന്നും പിണറായി പറഞ്ഞു. ഇന്ത്യാ ടു ഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ഇങ്ങനെ പറഞ്ഞത്.

പരനാറി, കുലംകുത്തി, ചെറ്റ, നികൃഷ്ട ജീവി എന്നിവ ഓരോരുത്തര്‍ക്കും ചേര്‍ന്ന പദമാണ്. അതൊന്നും താന്‍ വിളിക്കാതിരിക്കില്ലെന്ന് പിണറായി ആവര്‍ത്തിച്ച് വ്യക്തമാക്കി. പരനാറികളെ പരമയോഗ്യരെന്ന് വിളിക്കാന്‍ താന്‍ ശീലിച്ചിട്ടില്ല എന്നും ഒരു ചോദ്യത്തിനുത്തരമായി പിണറായി പറഞ്ഞു.

കെ കെ രമക്കും ആര്‍ എം പിക്കും പാര്‍ട്ടിയിലേക്ക് തിരിച്ച് വരുവാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയെ നിരന്തരം ആക്ഷേപിച്ചുകൊണ്ടിരുന്നിട്ട് തിരിച്ചു വരാമെന്ന് പറഞ്ഞാല്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പാര്‍ട്ടിക്കെതിരെ പടച്ചുവിട്ട മാധ്യമ സിന്‍ഡിക്കേറ്റ് ഇപ്പോള്‍ ഇല്ലെന്നും പിണറായി പറഞ്ഞു. സോളാര്‍ സമരം വിജയമായിരുന്നു എന്നും ഏകപക്ഷീയമായി അനേ്വഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാക്ക് മുഖവിലക്കെടുത്താണ് സമരം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനം താന്‍ ഒഴിയുമെന്ന് ഉറപ്പാണെന്ന് പറഞ്ഞ പിണറായി പക്ഷേ പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.

Share news
error: Content is protected !!
Scroll to Top