നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്: പ്രായപൂര്‍ത്തികാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി;മനുഷ്യക്കടത്തെന്ന് സംശയം

ചെന്നൈ: പ്രശസ്ത ചലച്ചിത്രതാരം ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായ പൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള കെണ്ടെത്തിയതായ് റിപ്പോര്‍ട്ട്. ചെന്നൈ ടി നഗറിലെ ഇവരുടെ ഫ്‌ളാറ്റിലാണ് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ കുട്ടികളെ കണ്ടെത്തിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോലിക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിച്ചെന്നും കാണിച്ച് പരാതി നല്‍കിയത്. ബാലാവകാശ പ്രവര്‍ത്തകയായ അച്യുത റാവോയാണ് എന്‍സിപിസി ആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. നടിയുടെ വീട്ടില്‍ എത്തിച്ചിട്ടുള്ള പെണ്‍കുട്ടികളെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെന്ന് വിവരം ലഭിച്ചതിനാല്‍ ഇതിന് പിന്നില്‍ മനുഷ്യത്തടത്താണെന്നു സംശയമുണ്ടെന്നും അച്യുത റാവോ സംശയം പ്രകടിപ്പിക്കുന്നു.

പകിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ഭാനുപ്രിയക്കെതിരെ കേസെടുത്തിരുന്നു. അതെസമയം പെണ്‍കുട്ടിക്ക് 15 വയസ്സ് കഴിഞ്ഞതാണെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.

ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ജില്ലയിലെ പ്രഭാവതിയാണ് തന്റെ 14 കാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയതായും പീഡിപ്പിച്ചെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. മാസം 10,000 രൂപ ശബ്‌ളമായി നല്‍കാമെന്നു പറഞ്ഞാണ് വീട്ടുജോലിക്ക് നിര്‍ത്തിയത്. എന്നാല്‍ 18 മാസമായി പെണ്‍കുട്ടിക്ക് ശബളം നല്‍കുന്നില്ലെന്നും കുറച്ച് മാസങ്ങളായി വീട്ടുകാരെ ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.നടിയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഇവര്‍ക്ക് അജ്ഞത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയില്‍ എത്തിയത്. എന്നാല്‍ ഇവിടെയെത്തിയ തങ്ങളെ ഗോപാലകൃഷണന്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും പെണ്‍കുട്ടിയെ വേണെങ്കില്‍ 10 ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ തന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന പെണ്‍കുട്ടിക്കും അമ്മയ്ക്കും എതിരെ ഭാനുപ്രിയ മോഷണ കുറ്റം ആരോപിച്ച് പരാകി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം വില വരുന്ന സ്വര്‍ണവും മറ്റ് വസ്തുക്കളും മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരിച്ച്‌നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിലത് നല്‍കുകയും മറ്റുള്ളത് നല്‍കാമെന്ന് പറയുകയുമായിരുന്നത്രെ. ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് ഇവര്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കിയതെന്നു താരം പറയുന്നു.

Related Articles