പരപ്പനങ്ങാടിയില്‍ റെയില്‍വേ സുരക്ഷാമതില്‍ കെട്ടുന്നത് തടയാന്‍ ശ്രമം

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ പ്‌ളാറ്റ്‌ഫോമിന് വടക്ക് വശത്ത് സുരക്ഷാഭിത്തി കെട്ടുന്നത് തടസ്സെപ്പെടുത്താന്‍ ശ്രമം. ഇതുവഴി കിഴക്കോട്ടും പടിഞ്ഞാറോട്ടും, ഇരു ബസ്റ്റാന്റുകളിലേക്കും
, റെയില്‍വേ പ്‌ളാറ്റ്‌ഫോമിലേക്കും പ്രവേശനം അനുവദിക്കണമെന്ന് ആവിശ്യപ്പെട്ടാണ്നാട്ടുകാരില്‍ ചിലരും സ്ഥിരം വഴിയാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.  ഇതോടെ പ്രതിഷേധക്കാര്‍ പിന്‍വാങ്ങുകയായിരുന്നു

ഞായറാഴ്ച വൈകീട്ടും തിങ്കളാഴച് രാവിലെയുമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമമുണ്ടായത്.
തുടര്‍ന്ന് തിരൂരില്‍ നിന്നും കോഴിക്കോട്ടുനിന്നും ആര്‍പിഎഫ് രംഗത്തെത്തുകയായിരുന്നു. റെയില്‍വേ സുരക്ഷയുടെ ഭാഗമായി ഭിത്തി തടസ്സപ്പെടുത്തുന്നത് നിയമനടപടികള്‍ക്ക് വഴിയൊരുക്കുമെന്ന സമരക്കാരെ ആര്‍പിഎഫ് ബോധ്യപ്പെടുത്തി. കാല്‍നടയാത്രക്കാര്‍ക്ക് പാളം മുറിച്ച് കടക്കാന്‍ നിര്‍മ്മിച്ച അണ്ടര്‍ബ്രിഡ്ജ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദിവസവും ആയിരക്കണക്കിന് കാല്‍നടയാത്രക്കാര്‍ പാളം മുറിച്ചുകടക്കുന്ന ഇവിടെ നിരവധി ജീവനുകള്‍ അപകടത്തില്‍ പൊലിഞ്ഞുപോയിട്ടുണ്ട്.  നിരവധി ഇടപെടലുകളെ തുടര്‍ന്ന് റെയില്‍വേ അണ്ടര്‍ബ്രിഡ്ജ് ഇവിടെ നിര്‍മ്മിച്ചത്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്താതെ ഇപ്പോഴും സത്രീകളും, പ്രായമുള്ളവരുമടക്കമുള്ള കാല്‍നടയാത്രക്കാര്‍ പാളം മുറിച്ചുകടക്കുന്നത് പതിവായതോടെയാണ് ഇവിടെ ഭിത്തികെട്ടാന്‍ റെയില്‍വേ മുതിര്‍ന്നത്,.

Related Articles