നടിയെ ആക്രമിച്ച കേസ് മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയെന്ന് പ്രൊസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതരമായ ആരോപണവുമായി പ്രോസിക്യൂഷന്‍. മഞ്ജുവാര്യരുടെയും, ആക്രമിക്കപ്പെട്ട നടിയുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തേ മകളെ ഉപയോഗിച്ച് കേസിലെ എട്ടാംപ്രതി ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു മൊഴിനല്‍കിയിരുന്നു.

മൊഴികൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മകള്‍ ഫോണില്‍ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവിശ്യപ്പെട്ടുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയ്യാറായില്ലെന്നും കേസിനെ സ്വാധീനിക്കാനുള്ള പ്രതിയുടെ ശ്രമമാണെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയല്‍ അറിയിച്ചു.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തുന്നതിലും കോടതി തയ്യാറായില്ലെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top