ലൈഫ് മിഷന്‍ കേസിലും ശിവശങ്കര്‍ പ്രതിപ്പട്ടികയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ പ്രതിചേര്‍ത്തു. അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. ലൈഫ്മിഷന്‍ കേസില്‍ ശിവശങ്കറിനുള്ള പങ്ക് വിജിലന്‍സ് ചോദിച്ചറിയും. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സുരേഷും സന്ദീപ് നായരും പ്രതിപ്പട്ടികയിലുണ്ട്. യൂണിടാകിനും സെയ്ന്‍ വെഞ്ച്വേഴ്‌സിനും പുറമെയാണ് ശിവശങ്കറിനെ പ്രതിചേര്‍ത്തിരിക്കുന്നത്.

കേസില്‍ ആറാം പ്രതിയാണ് സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര്‍ യാഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങുന്നത് കോഴയായി കണക്കാക്കണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്.

വിജിലന്‍സ് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി ജയിലിലെത്തി. ആദ്യമായാണ് വിജിലന്‍സ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.

Share news
error: Content is protected !!
Scroll to Top