Section

malabari-logo-mobile

തിങ്കളാഴ്ച 4138 പേർക്ക് കോവിഡ്, 7108 പേർ രോഗമുക്തി നേടി

HIGHLIGHTS : തിരുവനന്തപുരം :കേരളത്തിൽ തിങ്കളാഴ്ച 4138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ...

തിരുവനന്തപുരം :കേരളത്തിൽ തിങ്കളാഴ്ച 4138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂർ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂർ 195, ഇടുക്കി 60, കാസർഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
21 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പൻ ചെട്ടിയാർ (80), വട്ടിയൂർക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്‌മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സൺ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തൻകുളങ്ങര സ്വദേശി സുന്ദരേശൻ (65), പെരുമ്പുഴ സ്വദേശി സോമൻ (81), കൊല്ലം സ്വദേശി അഞ്ജന അജയൻ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാൽ വാർഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രൻ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂർ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂർ കുറ്റൂർ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂർ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണൻ നായർ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂർ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇതുകൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 541, എറണാകുളം 407, ആലപ്പുഴ 482, മലപ്പുറം 440, തൃശൂർ 420, തിരുവനന്തപുരം 281, കൊല്ലം 339, പാലക്കാട് 133, കോട്ടയം 244, കണ്ണൂർ 135, ഇടുക്കി 53, കാസർഗോഡ് 54, വയനാട് 42, പത്തനംതിട്ട 28 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
47 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂർ 5, പത്തനംതിട്ട 4, കൊല്ലം 3, കാസർഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 507, കൊല്ലം 553, പത്തനംതിട്ട 228, ആലപ്പുഴ 793, കോട്ടയം 334, ഇടുക്കി 78, എറണാകുളം 1093, തൃശൂർ 967, പാലക്കാട് 463, മലപ്പുറം 945, കോഴിക്കോട് 839, വയനാട് 72, കണ്ണൂർ 93, കാസർഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 86,681 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,55,943 പേർ ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,71,744 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 21,477 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2437 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 47,28,404 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അഞ്ച് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പല്ലശന (കണ്ടൈൻമെന്റ് സോൺ വാർഡ് 9), കൊല്ലങ്കോട് (3), ആലപ്പുഴ ജില്ലയിലെ തഴക്കര (2), തൃശൂർ ജില്ലയിലെ പാഞ്ചൽ (11), എറണാകുളം ജില്ലയിലെ പിണ്ടിമന (സബ് വാർഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 657 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!