ദിലീപിന്റെ ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായിട്ടുള്ള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം 23 ലേക്കുമാറ്റി. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന കാര്യം പരിശോധിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മെമ്മറി കാര്‍ഡ് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം രേഖയാണെന്നും അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ എതിര്‍കക്ഷിക്ക് അവകാശമുണ്ടെന്നും ദിലീപിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചിരുന്നു.

അതെസമയം മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണെന്നും അതു നല്‍കാനാകില്ലെന്നുമുള്ള എതിര്‍ വാദമാണ് സര്‍ക്കാറിനുവേണ്ടി ഹാജരായ ഹരേന്‍ പി റാവല്‍ ഉന്നയിച്ചത്.

Share news
error: Content is protected !!
Scroll to Top