ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ വിധി പറയനായി മാറ്റി. കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യ മൊഴിയടക്കം രേഖപ്പെടുത്തി.

90 ദിവസത്തിനുള്ളില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം തടയാനാണ് പോലീസിന്റെ ശ്രമം. 12 ദിവസം മാത്രമാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ അവശേഷിക്കുന്നത്. ഇപ്പോള്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കേസില്‍ വിചാരണ കഴിയുന്നതുവരെ ദിലീപിന് ജയിലല്‍ തുടരേണ്ടി വരും.

ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് ഇത്.

Share news
error: Content is protected !!
Scroll to Top