സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

കോഴിക്കോട്: സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്‌.

മൃതദേഹം കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ  പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പില്‍. പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അരവിന്ദാക്ഷന്‍.ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

സിപിഐ എമ്മിലായിരിക്കുമ്പോള്‍ കെഎസ്‌വൈഎഫ് കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. സി എം പി പിളര്‍ന്നപ്പോള്‍ എല്‍ ഡി എഫിനൊപ്പം നിന്ന വിഭാഗത്തിന്റെ നേതാവായിരുന്നു അരവിന്ദാക്ഷന്‍.

 

 

Share news
error: Content is protected !!
Scroll to Top