HIGHLIGHTS : കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഹൈക്കോടതിയില്‍ ശക്തമായ വിശദീകരണവും അന്വേഷണ സംഘം. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഹൈക്കോടതിയില്‍ ശക്തമായ വിശദീകരണവും അന്വേഷണ സംഘം. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.കേസില്‍ പൊലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ വിവിരിച്ചത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്ന് സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയിരുന്നു. സഹതടവുകാരന്‍ വിപിന്‍ലാലിന്റെ ഈ മൊഴിയും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വായിച്ചു.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിനകം തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസിലെ ഒരു നിര്‍ണായക സാക്ഷിയെയാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ഇതിനു പിന്നില്‍ എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.