നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്തിനാണ് ദിലീപിനെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ദിലീപ് പകര്‍പ്പ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് അഭിഭാഷകനോടായി കോടതിയുടെ ചോദ്യം. ദൃശ്യങ്ങള്‍ അങ്കമാലി കോടതിയില്‍ വെച്ച് പരിശോധിച്ചതല്ലെയെന്നും കോടതി ചോദിച്ചു.

അതെസമയം ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി സംശയിക്കുന്നതായി ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും. പുരുഷ സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹൈക്കോടതിയിലെ ഹരജിയില്‍ തീരുമാനം ആകുന്നതുവരെ വിചാരണ തുടരുമെന്ന ദിലീപിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല.

Share news
error: Content is protected !!
Scroll to Top