നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി ; പ്രദീപ് കുമാര്‍ അറസ്റ്റില്‍

Actress attack case ; Pradeepkumar arrested

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പത്തനാപുരം : നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍കോടേക്ക് കൊണ്ടുപോയി.

പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസര്‍കോട് ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി 24ന് കാസര്‍കോട് എത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി. ഇതിന് വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •