അഞ്ജലിക്ക് വിലക്ക്

Anjali (1)തെന്നിന്ത്യന്‍ താരസുന്ദരി അഞ്ജലിക്ക് തമിഴ്‌സിനിമയില്‍ വിലക്ക്. തമിഴ് സിനിമാ സംവിധായകന്റെ സംഘടനയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സംവിധായകന്‍ എം യു കലഞ്ജിയത്തിന്റെ പരാതിയെ തുടര്‍ന്നാണ് അഞ്ജലിക്കെതിരെ നടപടി. ‘ഊര് സുട്രി പുരാണം’ എന്ന കലഞ്ജിയത്തിന്റെ ചിത്രത്തില്‍ അഞ്ജലി സഹകരിക്കാത്തതിനെ തുടര്‍ന്ന് വന്‍തുക നഷ്ടം സംഭവിച്ചതായും തന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു എന്നാണ് സംവിധായകന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഊര് സുട്രി പുരാണം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് നടിയെ കാണാതായത്. ഇതോടെ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങുകയും ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ താന്‍ കടക്കാരനായി തീരുകയും ചെയ്തു. ഈ ചിത്രത്തില്‍ 12 ദിവസം മാത്രമാണ് അഞ്ജലി സഹകരിച്ചത്. ഇനി ഇരുപത് ദിവസം കൂടി അഞ്ജലി സഹകരിച്ചാല്‍ മാത്രമേ സിനിമ പൂര്‍ത്തിയാക്കാനാകൂ. സംഭവത്തെ തുടര്‍ന്ന് പലതവണ പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടയില്ലെന്നും സംവിധായകന്‍ പറഞ്ഞു.

അതേസമയം താനൊരു വിവാദത്തിലും പെട്ടിട്ടില്ലെന്നും പുതിയ സിനിമകള്‍ ചെയ്യുമെന്നും അഞ്ജലി പത്ര കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൂടാതെ ഒരു തെറ്റും ചെയ്യാത്ത തന്നെ ആര്‍ക്കും തടയാനാകില്ലെന്നും ഇനിയും തമിഴ്‌സിനിമകളില്‍ അഭിനയിക്കുമെന്നും അഞ്ജലി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ജലിക്കെതിരെ വിലക്കുമായി സംവിധായകരുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top