ഷൂട്ടിങ്ങിനിടെ നടന്‍ സൂര്യക്ക് പരിക്ക്. സൂര്യയുടെ തലയ്ക്കാണ് പരിക്കേറ്റത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്റെ ചിത്രീകരണത്തിനിടെയാണ് അപകടം. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുറച്ച് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ അതിനുശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കും. ഊട്ടിയില്‍ വെച്ചാണ് ഷൂട്ടിങ്ങ് നടന്നിരുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതവ് രാജശേഖര്‍ പാണ്ഡ്യ സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്റര്‍ടെയ്‌മെന്റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്.




