പീഡനപരായില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം:യുവതിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദീഖ് ഹാജരായിരിക്കുന്നത്.സിദ്ദീഖിനെ അന്വേഷണ ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദീഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി. തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ചു. ഈ അവസരത്തില്‍ പോലീസ് സിദ്ദീഖിനായി വ്യാപക തെരച്ചില്‍ നടത്തുകയും ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടി നിര്‍ദേശിച്ചതോടെയാണ് സിദ്ദീഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തിയത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ സിദ്ദീഖിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിദ്ദീഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

Share news
error: Content is protected !!
Scroll to Top