Section

malabari-logo-mobile

നവതിയിലേക്ക് നടന്‍ മധു; ആദരവിന്റെ ക്യാമറയുമായി സാംസ്‌കാരിക മന്ത്രി

HIGHLIGHTS : Actor Madhu to Navati; Culture Minister with camera of respect

നവതിയിലേക്കു കാല്‍ വയ്ക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മധുവിന് സാംസ്‌കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാന്‍. ലൂമിയര്‍ സഹോദരന്മാരിലൂടെ കണ്‍ തുറന്ന സിനിമോട്ടോഗ്രാഫ് ക്യാമറയുടെ മാതൃകയാണ് നവതി സമ്മാനമായി മന്ത്രി മധുവിന് കൈമാറിയത്.

മലയാള സിനിമയെ മുന്നോട്ട് നയിച്ച മഹാരഥനാണ് മധുവെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമയിലെ കാരണവരെന്ന് വിളിക്കാന്‍ നൂറു ശതമാനം അര്‍ഹതയുള്ള നടനാണ് അദ്ദേഹം. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം കഴിവ് തെളിയിച്ചു. 400 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും ജീവസുറ്റതായിരുന്നു. അദ്ദേഹത്തിന്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരിപാടി സാംസ്‌കാരിക വകുപ്പ് ആവിഷ്‌ക്കരിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനും കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി അദ്ദേഹത്തെ ആദരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി ഉപഹാരമായി ഒരു ലക്ഷം രൂപയും സമ്മാനിച്ചു. സര്‍ക്കാരും ജനങ്ങളും നല്‍കുന്ന സ്നേഹവും ആദരവും തന്റെ മനസ് നിറച്ചുവെന്ന് നടന്‍ മധു പ്രതികരിച്ചു. പിറന്നാള്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് തന്റെ വസതിയിലെത്തിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു. കെ എസ് എഫ് ഡി സി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ , കെ എസ് എഫ് ഡി സി എം. ഡി അബ്ദുള്‍ മാലിക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവരും സന്നിഹിതരായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!