നടന്‍ കൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടന്‍ കൃഷ്ണം രാജു അന്തരിച്ചു.82 വയസ്സായിരുന്നു. എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ അമ്മാവന്‍ കൂടിയാണ് കൃഷ്ണം രാജു. രാധേ ശ്യാമില്‍ പ്രഭാസിനൊപ്പമാണ് കൃഷ്ണം രാജു അവസാനമായി വേഷമിട്ടത്.

1966 ല്‍ തെലുങ്ക് ചിത്രത്തിലാണ് കൃഷ്ണം രാജു ആദ്യമായി വേഷമിടുന്നത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലെത്തിയ കൃഷ്ണം പിന്നീട് നായക കഥാപാത്രങ്ങളിലും വേഷമിട്ടു.

മാധ്യമപ്രവര്‍ത്തകനായിരുന്നു. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗല്‍തുര്‍ സ്വദേശിയായ കൃഷ്ണം രാജു ബിജെപി എംപിയായും വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top