നടി ഇനിയയുടെ വീട്ടിലെ മോഷണം; സഹോദരിയുടെ ഭാവിവരന്‍ അറസ്റ്റില്‍

Untitled-2 copyതിരു: ചലച്ചിത്ര നടി ഇനിയയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ സഹോദരിയുടെ ഭാവിവരനും, സുഹൃത്തും അറസ്റ്റില്‍. സഹോദരിയുടെ വിവാഹത്തിനായി സൂക്ഷിച്ച 5 ലക്ഷം രൂപയാണ് മോഷണം പോയത്.

ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ ഭാവിവരന്‍ പാറ്റൂര്‍ മൂലവിളാക്കം എംആര്‍എ 241 ല്‍ ഷൈബിന്‍ (31) ആണ് അറസ്റ്റിലായത്. ഇയാളുടെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ ആസൂത്രണം ചെയ്ത ശംഖുമുഖം ചിത്തിരനഗര്‍ ഹൗസ് നമ്പര്‍ 74 ല്‍ കരുപ്പെട്ടി സജി (45) ആണ് പിടിയിലായത്. ഇവര്‍ക്കൊപ്പം രണ്ട് പ്രതികള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് സൂചന.

ഇനിയയുടെ മരുതൂര്‍ക്കടവ് സോപാനം വീട്ടില്‍ നിന്നും 5 ലക്ഷം രൂപ മോഷണം പോയത് ഈ മാസം അഞ്ചാം തിയ്യതിയായിരുന്നു. സംഭവ ദിവസം ഇനിയയും, മാതപിതാക്കളും, സഹോദരങ്ങളും, സഹോദരിയുടെ ഭാവിവരന്‍ ഷെബിനുമടക്കം സിനിമക്ക് പോയപ്പോഴായിരുന്നു മോഷണം നടന്നത്. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.

സംഭവത്തെ തുടര്‍ന്ന് ഇനിയയുടെ പിതാവ് നടത്തിയ അനേ്വഷണത്തിനൊടുവിലാണ് ഷെബിന്‍ പോലീസ് വലയിലായത്.

 

Share news
error: Content is protected !!
Scroll to Top