തനിക്ക് നല്‍കുന്ന പിന്‍തുണ മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കരുത്; ആസിഫ് അലി

രമേശ് നാരായണനും താനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നടന്‍ ആസിഫ് അലി. രമേശ് നാരായണ ആസിഫ് അലിയെ അവഹേളിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് കഴിഞ്ഞദിവസമുണ്ടായത്.ഈ സാഹചര്യത്തില്‍ കാര്യങ്ങളെ കുറിച്ച് ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. തിനിക്ക് തന്ന എല്ലാ പിന്തുണകള്‍ക്കും അദേഹം നന്ദി പറഞ്ഞു. എന്നാല്‍ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാള്‍ക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താന്‍, എല്ലാവര്‍ക്കും ഉണ്ടാകുന്ന പ്രതിസന്ധികള്‍ തനിക്കും ഉണ്ടാകും എന്നാല്‍ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പറഞ്ഞു.

മനുഷ്യസഹജമായി സംഘാടകര്‍ക്ക് സംഭവിച്ച പിഴവായിരിക്കും അവിടെ ഉണ്ടായതെന്നും സന്ദര്‍ഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരില്‍ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയതായും തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതില്‍ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തില്‍ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്ക.
.

 

Share news
error: Content is protected !!
Scroll to Top