മംഗളൂരുവില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം;പരിക്കേറ്റതില്‍ മലയാളി പെണ്‍കുട്ടിയും

മംഗളൂരു: മംഗളൂരിവില്‍ വിദ്യാര്‍ത്ഥനികള്‍ക്ക് നേരെ യുവാവ് ആസിഡ് ആക്രമണം നടത്തി. ആക്രമണത്തില്‍ മലയാളിയുള്‍പ്പെടെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ദക്ഷിണ കന്നഡയിലെ കഡബയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. 11, 12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ അബിന്‍ എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ ആയതായാണ് വിവരം.മുഖം മറച്ച് തൊപ്പിവെച്ച ഇയാള്‍ ആഡ് കുപ്പിയുമായി എത്തി കുട്ടികള്‍ക്ക് നേരെ ഒഴിക്കുകയായിരുന്നത്രെ.

ആക്രമിച്ച ശേഷം ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിക്കൂടിയ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പൊള്ളലേറ്റ വിദ്യാര്‍ത്ഥിനികളെ കഡബ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പരിക്കേറ്റവരില്‍ ഒരാള്‍ കര്‍ണാടകയില്‍ താമസമാക്കിയ മലയാളി പെണ്‍കുട്ടിയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്നും ഒരു പെണ്‍കുട്ടിയെ മാത്രമാണ് ലക്ഷ്യമിട്ടതെന്നുമാണ് സൂചന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top