ദേവധാർ ടോൾ ബൂത്തിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ എടുത്തു മാറ്റി

താനൂർ: ദേവധാർ ടോൾ ബൂത്തിൽ ഫാസ്റ്റ് ടാഗ് അടക്കമുള്ള സൗകര്യങ്ങൾ വരുത്തുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി പുതിയ  സംവിധാനങ്ങൾ എടുത്തുമാറ്റി.

തിരൂർ – കടലുണ്ടി പാതയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി  ടോൾ ബൂത്തിനോട് ചേർന്ന്  ജീവനക്കാർ റബ്ബർ ഹമ്പ്  സ്ഥാപിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ എടുത്തുമാറ്റി.

സമരം നടത്തുന്നുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി വി അബ്ദുറഹ്മാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും, ഉദ്യോഗസ്ഥരെയും ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തീരുമാനമായി. ഫാസ്റ്റ് ടാഗ് ഉൾപ്പെടെയുള്ള നവീകരണങ്ങൾ സംബന്ധിച്ച് യോഗം ചേർന്നാകും തീരുമാനമെടുക്കുക.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ് താനൂർ ദേവധാറിൽ ടോൾ ബൂത്ത് ആരംഭിച്ചത്.

മൂലക്കലിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി വിശാഖ്, പ്രസിഡന്റ് പി പി രതീഷ് എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top