ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് മരിച്ചത്.
വീട്ടുപറമ്പിലെ കൂവ വിളവെടുക്കുന്നതിനിടെയാണ് ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതെസമയം മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം നടത്തുകയാണ്. റോഡ് ഉപരോധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം തുടരുന്നത്. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




