തിരൂരങ്ങാടി : എ ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി മറ്റു രണ്ടു ബാങ്കുകളിലും തട്ടിപ്പ് നടത്തി. പരപ്പനങ്ങാടി സഹകരണ ബാങ്കിലും തിരൂരങ്ങാടി സഹകരണ ബാങ്കിലും ആണ് തട്ടിപ്പ് നടത്തിയത്. മുന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ സമീര്‍ (47) ആണ് ഈ 2 ബാങ്കുകളിലും തട്ടിപ്പ് നടത്തിയത്. പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പുത്തരിക്കല്‍ ഹോളിഡേ ബ്രാഞ്ചിലാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയം വെച്ച് 215000 രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ തിരൂരങ്ങാടി ബാങ്കില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്.
എ ആര്‍ നഗര്‍ ബാങ്കിന്റെ 2 ബ്രാഞ്ചുകളില്‍ ഇത്തരത്തില്‍ 2 പേര്‍ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. തിരൂരങ്ങാടി സ്വദേശി ചൂണ്ടയില്‍ ഹാസിമുദ്ധീന്‍ കൊളപ്പുറം ബ്രാഞ്ചില്‍ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചില്‍ നിന്ന് 134500 രൂപയും പണം തട്ടി. മുന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ സമീര്‍ മമ്പുറം ബ്രാഞ്ചില്‍ നിന്ന് 4 ലക്ഷം രൂപ തട്ടി. സംശയം തോന്നി സമീറിനെ എ ആര്‍ നഗര്‍ നഗര്‍ ബാങ്കുകാര്‍ തടഞ്ഞു വെച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഷമീര്‍ റിമന്റിലാണ്
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




