
ഫറോക്ക് : മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് കോടതിയില്‍ ഹാജരാവാതെ മുങ്ങിനടന്ന കഞ്ചാവ് കേസിലെ പ്രതി പിടിയില്‍. കടലുണ്ടി നഗരം മാനംകുഴി വാടിക്കല്‍ വീട്ടില്‍ ഷൗക്കത്തലി (38)യാണ് പിടിയിലായത്.
ഫറോക്ക് പൊലീസ് മുമ്പ് രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിലും പൊതു ജനശല്യത്തിനും പ്രതിയായ ഇയാള്‍ 2009ല്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നുകേസിലാണ് പിടിക്കപ്പെട്ടത്.
എസ്‌ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




