താനൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി 7 വര്‍ഷത്തിന് ശേഷം പിടിയില്‍

താനൂര്‍: ഓലപ്പീടികയിലെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി. ഏഴുവര്‍ഷത്തിന് ശേഷമാണ് പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ ചപ്പങ്ങത്തില്‍ അബ്ദുല്‍സലാം എന്ന സ്‌പൈഡര്‍ സലാം (37) നെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് പിടികൂടിയത്.

താനൂര്‍ ഓലപ്പീടികയിലെ വി പി ഹൗസ് എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് കളവ് നടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്.

ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ കഞ്ചാവ്, കളവ് കേസുകള്‍ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദേശ പ്രകാരം താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജും താനൂര്‍ DANSAF ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top