താനൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു

താനൂര്‍:നടക്കാവ് വളവില്‍ വീണ്ടും നടന്ന വാഹനാപകടം. അപകടത്തില്‍2 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന മിനി ചരക്ക് വാഹനവും തിരൂരിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് വളവില്‍ കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ചരക്ക് വാഹനം റോഡരികിലേക്ക് മറിഞ്ഞു.

പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ഉള്‍പ്പെടെ 2 പേരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top