HIGHLIGHTS : Accused arrested in theft case
തിരൂര്‍: വൈരങ്കോട് സ്വദേശിയുടെ വീട്ടില്‍ ഫാന്‍ റിപ്പയറിങ്ങിനു വന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ പല്ലാര്‍ സ്വദേശിയായ കൊട്ടാരത്ത് മൂസക്കുട്ടി(56)യെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 23ന് വൈകുന്നേരം ഫാന്‍ നന്നാക്കുന്നതിനായി പ്രതിയെ വീട്ടിലേക്ക് വിളിച്ച സമയം ആണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ച് കടന്നു കളഞ്ഞത്. പിന്നീട് വീട്ടുകാര്‍ അലമാര പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ഉടനെ പോലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ കുറ്റിപ്പുറം ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തിരൂര്‍ ഡി വൈ എസ് പി ഇ. ബാലകൃഷ്ണന്റെനിര്‍ദേശത്തെ തുടര്‍ന്നു തിരൂര്‍ സി.ഐ ജിനേഷ് കെ.ജെ,എസ് ഐ സുജിത്ത് ആര്‍.പി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ രതീഷ് വി പി,സി.പി.ഒ മാരായ നിതീഷ്, ധനീഷ് കുമാര്‍, സതീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു