HIGHLIGHTS : Accused arrested for sexual assault on POCSO survivor again

കോഴിക്കോട്: പോക്‌സോ കേസിലെ അതിജീവിതക്കുനേരെ വീണ്ടും ലൈംഗികാതിക്രമം നടത്തിയ പ്രതി പൊലീസ് പിടിയില്‍. കക്കോടി സ്വദേശിനിയായ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കക്കോടി കിഴക്കുംമുറി എടക്കാട്ട് താഴം അക്ഷയ് (25)യെയാണ് ചേവായൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞദിവസം യുവതി വീടിന്റെ പുറത്തുള്ള ബാത്‌റൂമില്‍ കുളിച്ച് പുറത്തേക്കിറങ്ങവേ പ്രതി വാതില്‍ തുറന്ന് അകത്തുകയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ 2023ല്‍ ഈ യുവതി നല്‍കിയ പരാതിയില്‍ പോക്ലോ കേസെടുത്തിരുന്നു.
കേസിന്റെ വിചാരണ നടക്കവെയാണ് വീണ്ടും അതിക്രമം. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ പോക്‌സോ, പൊതുജനശല്യം, ലഹരി ഉപയോഗം, സ്ത്രീകളോട് മോശമായി പെരുമാറല്‍, മോഷണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളില്‍ കേസുണ്ട്. ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിബിന്‍, മിജോ, അബ്ദുള്‍ മുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു