പരപ്പനങ്ങാടിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

പരപ്പനങ്ങാടി: ചെട്ടിപ്പടി വൈദ്യര്‍പടിക്ക് സമീപം വാഹനാപകടം. കാറും ഓട്ടോറിക്ഷയും എയസ് പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

കാറിലുണ്ടായിരുന്ന വള്ളിക്കുന്ന് സ്വദേശി എവി അനില്‍കുമാര്‍(59), മകള്‍ അവന്തിക (10)
പിക്കപ്പ് വാനിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശികളായ പുളിക്കലകത്ത് മുഹമ്മദ്-(60)
എം കെ മുഹമ്മദ് (24),ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹസിന്‍ കെ.വി (21)തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത് ഇവരെ ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കടലുണ്ടി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ഇന്ന് വൈകീട്ടാണ് അപകടം സംഭവിച്ചത്.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top