കോഴിക്കോട്: മാവൂർ എളമരം റോഡിൽ ഗ്രാസിം ഫാക്ടറിക്ക് സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.
പിക്കപ്പ് ലോറിയും, ഫോർച്യൂണറും ഓട്ടോറിക്ഷയും തമ്മിലാണ് ഇടിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച ചെറുവാടി സ്വദേശിയായ യുവതിക്ക് നിസ്സാര പരിക്കേറ്റു.
മാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഫോർച്യൂണറും ഓട്ടോയും, കോഴികളുമായി എതിർ ദിശയിൽ നിന്നും എത്തിയ
പിക്കപ്പ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ സമീപത്തെ
കമ്പനിയുടെ മതിലിൽ ചെന്നിടിച്ചു. അപകടത്തിൽ കെ എസ് ഇ ബി യുടെ പോസ്റ്റും തകർന്നതിനാൽ വൈദ്യുത ബന്ധവും നിലച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




