കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കേരള പൊലീസ്

കൊല്ലം: കൊട്ടിയത്ത് നിന്ന് 14 കാരനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തി കേരള പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും സംഘത്തിലെ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടിയത്.

തട്ടിക്കൊണ്ടുപോകാനായി കുട്ടിയായ ആഷിഖിന്റെ വീടിന് മുന്നില്‍ രണ്ടംഗ സംഘം കാത്തുനില്‍ക്കുകയായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഇവര്‍ എത്തിയത്. സഹോദരിയെയും അയല്‍വാസിയെയും തള്ളിമാറ്റി കുട്ടിയെ ബലമായി പുറത്തേക്കുകൊണ്ടുപോയി.

സംഘം കുട്ടിയുമായി വേഗത്തില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്. കൊട്ടിയം പൊലീസ് തിരുവനന്തപുരത്തുള്ള എല്ലാ സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂം വഴി സംഭവം അറിയിക്കുകയായിരുന്നു. ഒടുവില്‍ പാറശാല എത്തുന്നതിന് മുമ്പേ പൊലീസിനെ കണ്ട സംഘം അതിവേഗതയില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിസാഹസികമായി പൊലീസ് ഇവരെ പിടികൂടിയത്. കാര്‍ ഉപേക്ഷിച്ച സംഘം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തൊട്ടടുത്ത ജങ്ഷനില്‍ വെച്ച് സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ആഷിഖിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. നിലവില്‍ ഒരാള്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെങ്കിലും സംഘത്തിലെ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top