HIGHLIGHTS : Another accident in Trikulam; Two bikes collided with a minilorry and overturned, injuring two people
തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയില്‍ അപകട ഭീതിയൊഴിയുന്നില്ല. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ മിനിലോറിയില്‍ തട്ടി രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഓടയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക് .
ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഭവം. പരപ്പനങ്ങാടിയില്‍ നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറിയില്‍ ബൈക്ക് ഹാന്‍ഡില്‍ തട്ടി ഒരേ ദിശയിലേക്ക് പോവുകയായിരുന്ന ബുള്ളറ്റു ബൈക്കും പള്‍സര്‍ ബൈക്കും കൂട്ടിയിടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റ പതിനാറുങ്ങല്‍ സ്വദേശി കണ്ണംപറമ്പത്ത് ഇബ്രാഹിം കുട്ടി (37), പന്താരങ്ങാടി വടക്കുംപറമ്പത്ത് ജാഫര്‍ (49) നെയും
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തരം അപകടങ്ങളുണ്ടാകുന്ന പ്രദേശത്തെ ഓടകള്‍ സ്ലാബിട്ടു മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു