എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

മലപ്പുറം: എടപ്പാളില്‍ ടൂറിസ്റ്റ് ബസ്സും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും അപകടത്തില്‍ തകര്‍ന്നു.വെള്ളിയാഴ്ച പകല്‍ 11.30-ന് സംസ്ഥാന പാതയിലെ കണ്ടനകം ബിവ്‌റേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യ വില്‍പ്പന കേന്ദ്രത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.

പാലായില്‍ നിന്നും കൊട്ടിയൂരിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ്സും എതിരെ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top