Section

malabari-logo-mobile

തിരൂരിലെ കമിതാക്കളുടെ ആത്മഹത്യ : വാട്ടസ്‌ ആപ്പില്‍ പ്രചരിക്കുന്നത്‌ വ്യാജചിത്രങ്ങള്‍

HIGHLIGHTS : tirur finalതിരൂര്‍ :കുറച്ച്‌ ദിവസങ്ങളായി തിരൂരിലും പരസരങ്ങളിലുമുള്ള മൊബൈലുകളില്‍ വാട്ട്‌സ്‌ ആപ്പിലുടെ പരക്കുന്ന

tirur finalതിരൂര്‍ :കുറച്ച്‌ ദിവസങ്ങളായി തിരൂരിലും പരസരങ്ങളിലുമുള്ള മൊബൈലുകളില്‍ വാട്ട്‌സ്‌ ആപ്പിലുടെ പരക്കുന്ന ആത്മഹത്യയുടെ ഭയാനകചിത്രങ്ങള്‍ വ്യാജമാണെന്ന്‌ തിരിച്ചറിഞ്ഞു.
പ്രധാമമായും മൂന്ന്‌ ചിത്രങങളാണ്‌ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്‌. ആദ്യത്തേത്‌ തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റഫോറത്തിന്റെ തെക്ക്‌ വശത്ത്‌ ആളുകള്‍ കൂട്ടംകൂടി റെയില്‍വേ ലൈനിലേക്ക്‌ ഉറ്റുനോക്കി നില്‍ക്കുന്നതാണ്‌. വലിയൊരു ജനക്കുട്ടം തന്നെ ദൃശ്യത്തിലുണ്ട്‌. രണ്ടാമത്തെ ചിത്രത്തില്‍ ഒരു യുവാവും യുവതിയും റെയില്‍ പാളത്തില്‍ തലയറ്റുകിടക്കുന്ന ദൃശ്യമാണ്‌. യുവാവ്‌ പാന്റ്‌സും ഷര്‍ട്ടും ധരിച്ചിട്ടുണ്ട്‌. .യുവതിയാകട്ടെ ചുരിദാറും അതിനുമുകളിലായി സ്വറ്റര്‍ ധരിച്ചിട്ടുണ്ട്‌. ഇവരുടെ ശരീരം കമിഴ്‌നാണ്‌ കിടക്കുന്നത്‌. മൂന്നാമത്തെ ദൃശ്യം അതിഭയാനകമാണ്‌. ഒരു യുവതിയുടെ തല റെയില്‍പാളത്തില്‍ കിടക്കുന്നതാണ്‌.
ഈ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ചെയ്യപ്പെടുകയും മൊബൈലുകളിലേക്ക്‌ എത്തപ്പെടുകയും ചെയ്‌തപ്പോള്‍ നടന്ന അന്വേഷണമാണ്‌ തിരൂരില്‍ അടുത്ത ദിവസങ്ങളിലൊന്നും അത്തരത്തില്‍ ഒരു അപകടമുണ്ടായിട്ടില്ലെന്ന്‌ കണ്ടെത്തിയത്‌. ആദ്യ ചിത്രം തിരൂരിലേതാണെങ്ങിലും രണ്ടും മൂന്നും ചിത്രങ്ങള്‍ മറ്റെവിടയോ നടന്നതാണെന്നാണ്‌ സൂചന. ഈ മൂന്ന്‌ ചിത്രങ്ങളും ഒരുമിച്ച്‌ അയച്ച്‌ കാഴ്‌ചക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ഏതോ കുബുദ്ധികളുടെ നീക്കമാണിതെന്ന്‌ കരുതുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച്‌ നൂറുകണക്കിന്‌ ഫോണ്‍ വിളികളാണ്‌ പോലീസ്‌ സ്‌റ്റേഷനിലേക്കും പത്രഓഫീസുകളിലേക്കും ദിനംപ്രതിയെത്തുന്നത്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!