ചെമ്മാട് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി സ്വദേശി നെച്ചിയില്‍ ഹംസ(64)യ്ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയോടെ ചെമ്മാട് കോഴിക്കോട് റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നേരത്തെ പോയ മറ്റൊരു വാഹനത്തില്‍ നിന്ന് റോഡില്‍ പരന്ന ഓയിലില്‍ സ്‌കൂട്ടര്‍ തെന്നിയാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റ ഇദേഹത്തെ സ്ഥലത്തെത്തിയ മെട്രോ എമര്‍ജന്‍സി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു.

Share news
error: Content is protected !!
Scroll to Top