
നിലമ്പൂർ :നിലമ്പൂർ മൈലാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ എരുമമുണ്ട നമ്പൂരിപ്പൊട്ടി സ്വദേശി വെള്ളാരമ്പാറ അബ്ദുൽ നാസറിൻ്റെ മകൻ ആമീൻ അസ്‌ലം (20) ആണ് മരിച്ചത്.
മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ. ആമീൻ ചന്തക്കുന്ന് ജാം ജൂം സൂപ്പർ മാർക്കറ്റിലെ സ്റ്റാഫാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടം. യുവാവിനെ ഇടിച്ച കാർ നിർത്താതെ പോയെങ്കിലും നാട്ടുകാർ പിടി കൂടിയതായി വിവരമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




