പരപ്പനങ്ങാടിയില്‍ തീവണ്ടി കയറാൻ വന്ന ദമ്പതികളിൽ ഭർത്താവ് തീവണ്ടി തട്ടി മരിച്ചു : ഭാര്യ അത്ഭുതകരമായി രക്ഷപെട്ടു

പരപ്പനങ്ങാടി: തീവണ്ടി കയറാൻ വന്ന ദമ്പതികളിൽ ഭർത്താവ് തീവണ്ടി തട്ടി മരിച്ചു. ഭാര്യ അത്ഭുതകരമായി രക്ഷപെട്ടു. പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കൽ മുഹമ്മദ് കോയയാണ് (60) അപകടത്തിൽ പെട്ടത് –

ഭാര്യ ഖദീജയുമായി കോഴിക്കോട് ആശുപത്രിയിലേക്ക് പോവാൻ മദ്രാസ് മെയിലിൽ തീവണ്ടിയിൽ കയറാൻ മുറിച്ച് കടക്കുന്നതിനിടെ രണ്ടാമത് പാളത്തിലൂടെ വന്ന മറ്റൊരു വണ്ടി   തട്ടുകയായിരുന്നു  – രണ്ടാം പാളത്തിലൂടെ തീവണ്ടി വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഭാര്യ ചാടിയതിനാൽ രക്ഷപ്പെട്ടു. ഭർത്താവ് ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ തീവണ്ടി തട്ടുകയായിരുന്നു.

മുഹമ്മദ് കോയ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഓട്ടോ ഡ്രൈവറാണ്‌

മക്കൾ: .നൗഫൽ, മുംതാസ്, ഇഖ്ബാൽ, സുലൈഖ, ശരീഫ്
മരു: സമീർ ,മുജീബ്

Related Articles