കക്കാട് ജംഗ്ഷനില്‍ വാഹനാപകടം

തിരൂരങ്ങാടി:കക്കാട് ജംഗ്ഷനില്‍ വാഹനാപകടം. ഓട്ടോറിക്ഷ ബൈക്കിന് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വേങ്ങരയില്‍ നിന്നും കൊടിഞ്ഞിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന അനസ് (27) , ചെമ്മാട് നിന്ന് പൂക്കി പറമ്പിലേക്ക് പോവുകയായിരുന്നു ഓട്ടോഡ്രൈവറായ കുഞ്ഞുമൊയ്തീന്‍ (46) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

സംഭവസ്ഥലത്തുണ്ടായിരുന്ന ആക്‌സിഡന്റ് റെസ്‌ക്യൂ ടീം 24×7 അംഗങ്ങളായ സഫല്‍ കോലഞ്ചേരി, നജീബ് എടരിക്കോട് എന്നിവരും നാട്ടുകാരും ചേര്‍ന്ന് രണ്ടു പേരെയും അടുത്തുള്ള അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

 

Share news
error: Content is protected !!
Scroll to Top