തിരൂരങ്ങാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി: തിരൂരങ്ങാടി തലപ്പാറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ഇന്നോവയും വാഗണര്‍ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശികളുടെ വാഗണര്‍ കാറാണ് തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശിയുടെ ഇന്നോവയുമായി ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

അപകടത്തെ തുടര്‍ന്ന് സ്തംഭിച്ച വാഹനഗതാഗതം സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ചേര്‍ന്ന് പുനസ്ഥാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top