
പൊന്നാനി:പോക്‌സോ കേസില്‍ ഒളിവില്‍ പോയ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി.പൊന്നാനിയില്‍ പൊടി മില്ലില്‍ ജോലിക്കാരനായ രായിന്‍ വീട്ടില്‍ ഷംസു (51) വാണ് പിടിയിലായത്. നാഗപട്ടണത്ത് നിന്നും പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് എസ്, എസ്.ഐ ബിബിന്‍ സി.വി, എസ്.ഐ വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.
തന്റെ പൊടി മില്ലിലേക്ക് ആളില്ലാത്ത നേരത്ത് ബാലികയെ വിളിച്ച് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയും വീട്ടുകാരും പോലീസില്‍ പരാതിപ്പെട്ട വിവരം അറിഞ്ഞ് ഒളിവില്‍ പോയ ഷംസു 20 ദിവസത്തോളം നാഗൂര്‍, ഏര്‍വാടി , മുത്തു പേട്ട, ദര്‍ഗങ്ങളിലും പരിസരത്തുമായി താമസിച്ച് വരികയായിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരുന്ന പ്രതിയെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാനത്തിന് പുറത്ത് പ്രതി പോകാനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ ആണ് തമിഴ്‌നാട്ടിലെ നാഗ പട്ടണത്ത് നാഗൂര്‍ ദര്‍ഗയില്‍ ഇയാള് താമസിച്ച് വരുന്നതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊന്നാനി പോലീസ് നാഗൂരില്‍ എത്തി നാഗപട്ടണം ജില്ലാ സ്‌പെഷ്യല്‍ പോലീസ് ടീമുമായി ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി 10 വര്‍ഷം മുമ്പ് സമാനമായ മറ്റൊരു കേസിലും പ്രതിയായിട്ടുണ്ട്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




