Section

malabari-logo-mobile

രണ്ടാഴ്ചയ്ക്കുള്ളില്‍ മുന്നൂറോളം കേസുകള്‍: താനൂരില്‍ ആശങ്കയുയര്‍ത്തി കോവിഡ് വ്യാപനം

HIGHLIGHTS : About 300 cases in two weeks: covid outbreak raises concerns in Tanur

താനൂര്‍: നഗരസഭയിലെയും പരിസരപ്രദേശങ്ങളിലേയും കോവിഡ് വ്യാപനം ആശങ്ക ഉയര്‍ത്തുന്നു. തീരപ്രദേശമായ താനൂരില്‍ ഒട്ടേറെ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രാമനഗര വ്യത്യാസമില്ലാതെയാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ താനൂരില്‍ കോവിഡ് സ്ഥിരീകരിച്ചത് മുന്നൂറോളം പേര്‍ക്കാണ്. താനൂരിലും പരിസരങ്ങളിലുമായി ഏഴ് പേര്‍ മരണപ്പെട്ടു. മരണപ്പെട്ടതില്‍ മിക്കവരും 60 വയസ്സിന് മുകളില്‍ ഉള്ളവരുമാണ്.

sameeksha-malabarinews

നേരത്തെ കോവിഡ് രോഗ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താനൂര്‍ നഗരസഭയെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.

നഗരസഭയ്ക്ക് ഒപ്പം തന്നെ താനാളൂര്‍ പഞ്ചായത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയിരുന്നു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി, സിപിഎം ഏരിയാ സെക്രട്ടറി വി അബ്ദുറസാഖ് തുടങ്ങിയവര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.

കണ്ടെയ്ന്‍മെന്റ് സോണിലെ പ്രധാന നിയന്ത്രണങ്ങള്‍ ഇവയാണ്;

* താനൂരിലും താനാളൂരിലും ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തി.

*മെഡിക്കല്‍ എമര്‍ജന്‍സി വിവാഹം മരണം എന്നീ അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ ഉള്ള യാത്രകള്‍ കര്‍ശനമായും നിരോധിച്ചു.

*10 വയസ്സിനു താഴെയുള്ളവരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ല.

*രാത്രി 7 മണി മുതല്‍ രാവിലെ 5 മണി വരെ നൈറ്റ് കര്‍ഫ്യൂ നിലനില്‍ക്കുന്നതാണ്.

* കടകള്‍ രാവിലെ ഏഴു മുതല്‍ രണ്ടു വരെ മാത്രം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!