രാജി വെക്കാം; അബ്ദുള്ളകുട്ടി; വേണ്ടെന്ന് ഉമ്മന്‍ചാണ്ടി

Untitled-1 copyകണ്ണൂര്‍ : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ കഴിഞ്ഞ ദിവസം അബ്ദുള്ളകുട്ടിക്കെതിരെ മൊഴി നല്‍കിയ സാഹചര്യത്തില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ഇന്നു രാവിലെയാണ് അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയുമായി കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്.

അതേസമയം തന്നെ കണ്ണൂര്‍ ഡിസിസി ഒറ്റപ്പെടുത്തുന്നതായി അബ്ദുള്ളക്കുട്ടി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. പൊതുപരിപാടികളില്‍ നിന്ന് മാറി നിക്കണമെന്ന് തന്നോട് ഡിസിസി ആവശ്യപ്പെട്ടിരുന്നു. ഇതു വളരെ അപമാനകരമാണ്. എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് അവര്‍ തന്നെ പരാതിപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി അബ്ദുള്ളക്കുട്ടി രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ആരോപണ വിധേയനാണ്. ആരോപണ വിധേയരെ കുറ്റക്കാരായി കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top