ദില്ലി : അമേരിക്ക സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതായി റിപ്പോര്‍ട്ട്. മോദി സെപ്റ്റംബറില്‍ അമേരിക്ക സന്ദര്‍ശിക്കുകയും ഒബാമയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കുമെന്ന് അടുത്ത ദിവസം ഒബാമയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
2005 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിക്ക് യുഎസ് വിസ നിഷേധിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ തന്നെ അമേരിക്ക നയം മാറ്റിയിരുന്നു.



