സെല്‍ഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി

പൂനെ:സെല്‍ഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി.മഹാരാഷ്ട്രയിലെ സത്താരയിലാണ് പൂനെ സ്വദേശിനിയായ നസ്‌റീന്‍ അമീര്‍ ഖുറേശി(29) കൊക്കയിലേക്ക് വീണ് അപകടത്തില്‍പ്പെട്ടത്.60 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് യുവതി വീണത്. സത്താറ ജില്ലയിലെ ബോണ്‍ഘട്ടിലാണ് സംഭവം.

യുവതി സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു.തോലെഘാര്‍ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കൊക്കയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.ഹോംഗാര്‍ഡും പ്രദേശവാസികളും ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top