മണ്ണാര്‍ക്കാട് ബസ്സ്റ്റാന്റില്‍ യുവതിയുടെ ദേഹത്തിലൂടെ ബസ് കയറി യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്:മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റില്‍ യുവതിയുടെ ദേഹത്തിലൂടെ ബസ് കയറി യുവതി മരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. സ്റ്റാന്റില്‍ നിന്നും പുറത്തേക്കെടുത്ത ബസ്സിനടിയില്‍ യുവതി പെട്ടുപോവുകയും ബസ് യുവതിയുടെ ദേഹത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് വിവരം.

മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസറായ പത്തിരിപ്പാല മണ്ണൂര്‍ സ്വദേശിനി പ്രസന്ന കുമാരിയാണ് മരിച്ചത്. വീട്ടില്‍നിന്ന് ഓഫീസിലേക്ക് വരുന്നവഴി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. റോഡ് മുറിച്ച് കടന്നുവരുന്നതിനിടെ ബസിന്റെ ഡോര്‍ ദേഹത്ത് തട്ടി ഇവര്‍ റോഡില്‍ വീഴുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top