ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

പരപ്പനങ്ങാടി:ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. ചാപ്പപ്പടി  ആവിയില്‍ ബീച്ച് സ്വദേശി ചന്തക്കാരന്റെ കുഞ്ഞിമോന്റെ മുഹമ്മദ് ഹനീഫ(33)യാണ് ഇരു വൃക്കകളും പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി ഇപ്പോള്‍ ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുന്നത്. എത്രയും വേഗം കിഡ്നി മാറ്റിവെക്കണം എന്നാണ് ഡോക്ടര്‍ നിരദേശിച്ചിട്ടുള്ളത്. ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രായമായ ഉപ്പയും ഉമ്മയും ഭാര്യയും 2 മകാളും അടങ്ങുന്നതാണ് കുടുംബം. സ്വന്തമായി വീട് എന്ന സ്വപ്നത്തിന്റെ ഭാഗമായി ഒരു പൊതുമേഖല ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്തിരിക്കുന്ന വായ്പ തിരിച്ചടക്കുവാന്‍ സാധിക്കാതെ വീടും സ്ഥലവും ഏത് സമയത്തും ജപ്തി ചെയ്തു പോകുമെന്ന അവസ്ഥയിലുമാണ്.

മത്സ്യതൊഴിലാളിയായിരുന്ന ഈ ചെറുപ്പക്കാരന്‍ ജോലി ചെയ്ത് കുടുംബത്തെ പുലര്‍ത്തി വരുന്നതിനിടയിലാണ് ഈ മാരക രോഗം പിടിപ്പെട്ടത്. കൂടാതെ പിതാവ് കുഞ്ഞിമോന് കാഴ്ച ശക്തി നഷ്ടപ്പെടുകയും മറ്റ് രോഗങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുകയുമാണ്. കുടുംബത്തിന്റെ ആശ്രയമായിരുന്ന ഈ ചെറുപ്പക്കാരന്‍ കിഡ്‌നി രോഗിയാണെന്ന് അറിഞ്ഞതോടെ പാവപ്പെട്ട ഈ കുടുംബം അങ്ങേയറ്റം ദുരിത പൂര്‍ണ്ണമായ ഒരു ജീവതസാഹചര്യത്തെ അഭിമുഖീകരിച്ച്കൊണ്ടിരിക്കുകയാണ്. സ്വന്തം കുടുംബത്തില്‍ കിഡ്‌നി ധാനം ചെയ്യാന്‍ അനുയോജ്യമായ ഗ്രൂപ്പുള്ള വ്യക്തികള്‍ ഇല്ലാത്തതിനാല്‍ വേറെ ഡോണറെ പുറത്ത് നിന്ന് കണ്ടെത്തിയിരിക്കുകയാണ്.
ഏകേദേശം കിഡ്‌നി മാറ്റി വെക്കലും തുടര്‍ ചികിത്സക്കുമായി 40 ലക്ഷം രൂപയോളം ചിലവ് വരും.

ഒരുകുടുംബത്തിന്റെ ഏക ആശ്രയമായ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ഒരു സഹായകമ്മറ്റി നാട്ടുകാരുടെ സഹകരണത്തോടെ ചന്തക്കാരന്‍ മുഹമ്മദ് ഹനീഫ ചികിത്സ സഹായ സമിതി എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കെ.പി.എ മജീദ് എം.എല്‍.എ, മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ് (മുഖ്യരക്ഷാധികാരികള്‍) മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍(രക്ഷാധികാരി) സയ്യിദ് പി.എസ്.എച്ച് തങ്ങള്‍(ചെയര്‍മാന്‍)ഉമ്മര്‍ ഒട്ടുമ്മല്‍(കണ്‍വീനര്‍ 9961988104) കൗണ്‍സിലര്‍ അബ്ദുറസാഖ് തലക്കലകത്ത്(ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ബ്രാഞ്ചില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 15770200006451, ഐ.എഫ്.എസ്.സി കോഡ്:എഫ്.ഡി.ആര്‍.എല്‍ 0001577. ഗൂഗിള്‍പേ:7561008009(മുഹമ്മദ് ഹനീഫ. സി)

 

 

Share news
error: Content is protected !!
Scroll to Top