HIGHLIGHTS : A young man who sacrificed a neighbor's seven-year-old girl to have a baby was arrested
കൊല്‍ക്കത്ത: ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസി കൊലപ്പെടുത്തി. തന്റെ ഗര്‍ഭിണിയായ ഭാര്യ കുഞ്ഞിന് ജന്മം നല്‍കാന്‍ വേണ്ടിയാണ് അലോക് കുമാര്‍ എന്നയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാര്യക്ക് മൂന്ന് വട്ടം ഗര്‍ഭഛിദ്രം സംഭവിച്ചതോടെ യുവാവ് കടുത്ത വിഷാദത്തിലായിരുന്നു. ഈ അവസരത്തില്‍ നരബലി നടത്തിയാല്‍ കുട്ടിയുണ്ടാകുമെന്നുള്ള താന്ത്രികന്റെ ഉപദേശം വിശ്വസിച്ച അലോക് കുമാര്‍ ഏഴ് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബീഹാര്‍ സ്വദേശിയായ അലോക് കുമാര്‍ ഏറെ നാളായി കൊല്‍ക്കത്തയിലാണ് താമസം. കൊല്‍ക്കത്തയിലെ ടില്‍ജാല ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ദിവസം അലോക് കുമാര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നു. അതേ കെട്ടിടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്തെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. അലോക് കുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു